മാവേലിക്കരയില്‍ കൊല്ലപ്പെട്ട സിപിഒ സൗമ്യയുടെ മകന്റെ മൊഴി പുറത്ത്. അജാസില്‍ നിന്ന് നിരന്തരം ശല്യമുണ്ടായിരുന്നുവെന്നാണ് സൗമ്യയുടെ മകന്റെ മൊഴി. മൂത്ത മകന്‍ ഋഷികേശാണ് മൊഴി നല്‍കിയത്.തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പോലീസിനോട് കാര്യങ്ങള്‍ പറയണമെന്ന് അമ്മ തന്നോട് നിര്‍ദേശിച്ചിരുന്നുവെന്നാണ് സൗമ്യയുടെ 12 വയസ്സുള്ള മകന്‍ ഋഷികേഷ്മൊഴി നല്‍കിയത്. അജാസില്‍ നിന്ന്ആക്രമണമുണ്ടാവുകയോ കൊല്ലപ്പെടുകയോ ചെയ്‌തേക്കാമെന്ന് സൗമ്യ മുന്‍കൂട്ടി കണ്ടിരുന്നുവെന്നത് ഈ മൊഴിയില്‍ നിന്ന് വ്യക്തമാണ്.

തൃശ്ശൂരില്‍ പോലീസ് സേനയിലെ പരിശീലന കാലത്ത്തുടങ്ങിയതാണ് സൗമ്യയും അജാസും തമ്മിലുള്ള സൗഹൃദം. ആറ് വര്‍ഷത്തെ സൗഹൃദം തകര്‍ക്കുന്ന രീതിയിലുള്ള എന്തോ സംഭവിച്ചിട്ടുണ്ടെന്ന്പോലീസ് സംശയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *