ദീര്‍ഘ ദൂരസർവീസുകൾ ഡിപ്പോകളിൽ നിന്ന് ഒഴിവാക്കിയ കെ.എസ്.ആർ.ടി.സി നടപടിക്കെതിരെ ഭരണ- പ്രതിപക്ഷ എം.എൽ.എമാർ. നഷ്ടമെന്നു വരുത്തി ഡിപ്പോകൾ അടച്ചു പൂട്ടാനാണ് ശ്രമമെന്നും ഇതിന് മന്ത്രി കൂട്ടു നിൽക്കരുതെന്ന് ഗണേഷ് കുമാർ പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും എം.എൽ.എമാർ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസ് പരിഷ്കരണത്തിനെതിരെ ജനപ്രതിനിധികളുടെ എതിർപ്പ് ശക്തമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കോവൂർ കുഞ്ഞുമോൻ, രാജു എബ്രഹാം, തുടങ്ങിയവർ സഭയിൽ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *