പുതുതായി റിലീസ് ചെയ്ത വിനായകൻ ചിത്രം തൊട്ടപ്പനെതിരെ ആസൂത്രിതമായ നീക്കം നടക്കുന്നതായി പരാതി. ചിത്രം കാണാനെത്തുന്നവരെ പല തീയറ്ററുകളിൽ നിന്നും മടക്കി അയക്കുന്നതായി തിരക്കഥാകൃത്ത് പി.സ് റഫീഖ് ഫേസ്ബുക്കിൽ കുറിച്ചു.

കൊടുങ്ങല്ലൂരിലെ ഒരു തീയറ്ററിൽ ചിത്രം കാണാനെത്തിയവരോട് ആവശ്യത്തിന് ആളില്ലെന്ന് പറഞ്ഞ് മടക്കി അയക്കാൻ ശ്രമം നടന്നു. എന്നാൽ പിന്നീട് ആളുകൾ എത്തിച്ചേർന്നപ്പോൾ പ്രൊജക്ടർ തകരാറിലാണെന്ന് പറഞ്ഞ് പറഞ്ഞയച്ചെന്നും റഫീഖ് പറയുന്നു. സമാന പരാതികൾ പല സ്ഥലങ്ങളിൽ നിന്നും ഉയരുന്നതായും ചിലയിടങ്ങളിൽ പടം മോശമാണെന്ന് പറഞ്ഞ് പരത്തുന്നതായും ഇദ്ദേഹം കുറിച്ചു. ഒരാളുടെ രാഷ്ട്രീയത്തിന്റെയെോ നിറത്തിന്റെയോ പേരില്‍ ഒരുപാട് പേരുടെ അധ്വാനമുള്ള സിനിമ ബഹിഷ്ക്കരിക്കുന്ന പ്രവണത ചെറുത്ത് തോല്‍പ്പിക്കേണ്ടതാണെന്നും റഫീഖ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *