കോഴിക്കോട്: ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയയായ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ.ശ്യാമള രാജിവച്ചു. രാജി സന്നദ്ധത അറിയിച്ച് ശ്യാമള നേരത്തെ പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു. കണ്ണൂര്‍ ജില്ലാ നേതൃത്വത്തിനാണ് കത്ത് നല്‍കിയത്. ജില്ലാ സെക്രട്ടറിയേറ്റിലേക്ക് ശ്യാമളയെ വിളിച്ചു വരുത്തുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.ശ്യാമളയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
2019-06-22

Shamala pole ulla janathapathaya verothikal ini venda