ബിനോയ് കോടിയേരി കുടുങ്ങും; യുവതിക്ക് പണം അയച്ചതിനു തെളിവുകൾ

ബിഹാര്‍ സ്വദേശിനിയുടെ ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്ക് എതിരെ കൂടുതൽ തെളിവുകൾ .

2013 ഏപ്രിൽ, മെയ് മാസങ്ങളിലായി യുവതിയുടെ അക്കൗണ്ടിലേക്കു ഏഴര ലക്ഷം രൂപ ബിനോയ് കോടിയേരി അയച്ചതിന്‍റെ രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെ പേര് ബിനോയ് എന്നാണ്.യുവതിയെ അറിയാമെന്ന് മാത്രമാണ് കഴിഞ്ഞ ആഴ്ച വാർത്ത പുറത്തു വന്നപ്പോൾ ബിനോയ് പറഞ്ഞത്. എന്നാല്‍ ബിനോയിയുടെ വാദങ്ങളെല്ലാം ഇപ്പോൾ പൊളിയുകയാണ്.
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അക്കൗണ്ടിലേക്ക് മൂന്ന് തവണയായി ഏഴര ലക്ഷം രൂപയാണ് അയച്ചിരിക്കുന്നത്. ബാങ്ക് രേഖകളിൽ ഭർത്താവിന്റെ പേര് ബിനോയി എന്നാണ്. ബിനോയിക്കെതിരെ തെളിവായി സമർപ്പിച്ച പാസ്പോർട്ടിലെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. 2014ൽ പുതുക്കിയ പാസ്പോർട്ടിലും ഭർത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ്.
ബിനോയ് കോടിയേരി നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ കോടതി നാളെ പരിഗണിക്കും.ബിനോയിയെ കണ്ടെത്താൻ മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഉടൻ പുറത്തിറക്കില്ല എന്നാണ് അറിയുന്നത്. കോടതി വിധി വന്ന ശേഷം തീരുമാനിക്കുമെന്നാണ് പൊലീസ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *