കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യു.ഡി.എഫ് നാളെ ചര്‍ച്ച തുടങ്ങുന്നു. ജോസ് കെ മാണിയുമായി നാളെ സംസാരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സമവായത്തിന് തയ്യാറാണെന്ന് ജോസ് കെ മാണിയും പ്രതികരിച്ചു. എന്നാല്‍ ഉപാധികളോടെ ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം.
യു.ഡി.എഫുമായുള്ള ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട നിലപാടും നിയമപ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ ജോസ് കെ മാണി വിഭാഗം കോട്ടയത്ത് യോഗം ചേര്‍ന്നു.കേരള കോണ്‍ഗ്രസിന്‍റെ വനിതാ വിഭാഗമായ വനിതാ കോണ്‍ഗ്രസ് പി.ജെ ജോസഫിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് ഷീല സ്റ്റീഫനാണ് ജോസഫ് വിഭാഗത്തിന് ഒപ്പം ചേര്‍ന്നത്.
