കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടേയും മരുന്നുകളുടേയും വിതരണം പുനരാരംഭിക്കും. കോഴിക്കോട് ജില്ലാ കലക്ടറുമായി വിതരണക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. രണ്ടാഴ്ചക്കുള്ളില്‍ കുടിശ്ശികയായ അമ്പത് കോടിയോളം രൂപ നല്‍കാമെന്ന് ചര്‍ച്ചയില്‍ ധാരണയായി.മരുന്ന് വിതരണം ഇന്നും, സ്റ്റെന്‍റ് വിതരണം നാളെയുമായി പുനസ്ഥാപിക്കും. മറ്റു മെഡിക്കല്‍ കോളജുകളിലെ സ്റ്റെന്‍റ് കുടിശ്ശിക ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടുമാരെ കാണും. കുടിശ്ശിക കിട്ടിയില്ലെങ്കില്‍ വിതരണം നിര്‍ത്തിവെക്കും.
2019-06-25
