മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി. സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനം അല്ലെന്നും ജില്ലാ വിഭജനം ലളിതമായി തീരുമാനിക്കാവുന്ന കാര്യമല്ലെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.
ജനസംഖ്യ ആനുപാതികമായി മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗിലെ കെ.എന്‍.എ ഖാദറാണ് നിയമസഭയില്‍ സബ്മിഷന്‍ നല്‍കിയത്.നേരത്തെ മലപ്പുറം വിഭജനവുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കലിൽ നിന്ന് കെ.എൻ.എ ഖാദർ പിൻമാറിയിരുന്നു. ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിൻമാറ്റം. പുതിയ ജില്ലകളുടെ കാര്യത്തിൽ യു.ഡി.എഫ് നയപരമായ തീരുമാനമെടുത്ത ശേഷം തുടർ നടപടികൾ മതിയെന്നായിരുന്നു പാർട്ടി നിർദ്ദേശം. എന്നാല്‍ ഇതെ ആവശ്യം ഉന്നയിച്ച് കെ.എന്‍.എ ഖാദര്‍ വീണ്ടും നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിന് നോട്ടീസ് നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *