ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമിനായി നെറ്റ്സില്‍ പന്തെറിഞ്ഞ് അര്‍ജുന്‍ തെണ്ടുല്‍ക്കര്‍. കഴിഞ്ഞ ദിവസം ജോ റൂട്ടിന് വേണ്ടിയാണ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ പന്തെറിഞ്ഞത്. ക്രിക്ക് ഇന്‍ഫോയാണ് വീഡിയോ പുറത്തുവിട്ടത്. എം.സി.സി യങ് ക്രിക്കറ്റേഴ്സിനായി കളിക്കുന്ന അര്‍ജുന്‍ ലോര്‍ഡ്സിലെ പരിശീലനത്തിനിടെയാണ് റൂട്ടിന് പന്തെറിഞ്ഞത്. ഇംഗ്ലീഷ് നിരയില്‍ മികച്ച ഫോമിലുള്ള താരമാണ് റൂട്ട്. സെക്കന്‍ഡ് ഇലവന്‍ ചാംപ്യന്‍ഷിപ്പില്‍ സര്‍റേ സെക്കന്‍ഡ് ഇലവന്‍ ബാറ്റ്സ്മാന്‍ നഥാന്‍ ടില്ലെയുടെ വിക്കറ്റെടുത്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പമ്പരക്ക് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയെ യോര്‍ക്കറിലൂടെ വീഴ്ത്തിയത് വാര്‍ത്തയായിരുന്നു. അടുത്തിടെ നടന്ന മുംബൈ പ്രീമിയര്‍ ലീഗലും ആകാശ് ടൈഗേഴ്സിനായും അര്‍ജ്ജുന്‍ തിളങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *