അധ്യക്ഷ പദവിയിൽ രാഹുൽ ഗാന്ധി തുടരണമെന്ന സമ്മർദം ശക്തമാക്കി യൂത്ത് കോൺഗ്രസ്

അധ്യക്ഷ പദവിയിൽ രാഹുൽ ഗാന്ധി തുടരണമെന്ന സമ്മർദം ശക്തമാക്കി യൂത്ത് കോൺഗ്രസ്. ഈ ആവശ്യം ഉന്നയിച്ച് രാഹുലിന്റെ വസതിക്ക് മുന്നിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒത്തുകൂടി. അതേസമയം രാജി നിലപാടിൽ മാറ്റമില്ലെന്ന് ഇന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച കോൺഗ്രസ് എം.പിമാരുടെ യോഗത്തിലും രാഹുൽ ആവർത്തിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും രാഹുൽ ഗാന്ധി രാജി സന്നദ്ധത അറിയിച്ചിട്ട് മാസം ഒന്ന് കഴിഞ്ഞു. നിലപാടിൽ ഉറച്ച് നിൽക്കുന്ന രാഹുൽ സംഘടനാ ചർച്ചകളിലും സജീവമല്ല. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി തുഗ്ലക്ക് ലൈനിലെ രാഹുലിന്റെ വസതിക്ക് മുന്നിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *