എ.പി അബ്ദുള്ള ബി.ജെ.പിയുടെ അംഗത്വം സ്വീകരിച്ചു. ദല്‍ഹിയിലെ ബി.ജെ.പി പാര്‍ലമെന്ററി വര്‍ക്കിങ് കമ്മിറ്റി ഓഫീസില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.ജെ.പി നഡ്ഡ, വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്.നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ആശിര്‍വാദത്തോടെയാണ് ദല്‍ഹിയില്‍വെച്ച് മെമ്പര്‍ഷിപ്പ് എടുക്കാന്‍ തീരുമാനിച്ചത്. ഞാനൊരു ദേശീയ മുസ്‌ളീമാണെന്ന് മുസല്‍മാന്‍ എന്ന നിലയില്‍ പറയാന്‍ സാധിക്കും.ദേശസ്‌നേഹം ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. നമ്മുടെ രാജ്യത്തിന്റെ പല ഭാഗത്ത് പ്രത്യേകിച്ചും സൗത്ത് ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാരും മുസ്‌ലീങ്ങളും തമ്മില്‍ കുറേ സ്ഥലങ്ങളിലെങ്കിലും മാനസിക ഐക്യം ഉണ്ടാക്കിയെടുക്കാന്‍ എനിക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *