ലെെംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ അറസ്റ്റ് കോടതി തിങ്കളാഴ്ച വരെ തടഞ്ഞു

ലെെംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ അറസ്റ്റ് കോടതി തിങ്കളാഴ്ച വരെ തടഞ്ഞു. തിങ്കളാഴ്ചവരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യരുതെന്ന് മുംബയ് കോടതി ഉത്തരവിട്ടു. ജാമ്യാപേക്ഷയില്‍ യുവതിയുടെ വാദം വീണ്ടും കേള്‍ക്കും. കൂടുതല്‍ വാദം കേള്‍ക്കണമെന്ന യുവതിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. മുംബയ് ദിന്‍ഡോഷി സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പരാതിക്കാരിക്ക് സ്വകാര്യ അഭിഭാഷകനെ വയ്‌ക്കാമെന്നും കോടതി പറഞ്ഞു. ഭീഷണിയുണ്ടെന്ന യുവതിയുടെ വാദം കൂടി അംഗീകരിച്ചാണിത്.

Leave a Reply

Your email address will not be published. Required fields are marked *