കൊല്ലം: ആറ്റിങ്ങലില്‍ മടവൂരിനടുത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മടവൂര്‍ സ്വദേശി രാജേഷിനെയാണ് വെട്ടിക്കൊന്നത്. ആറ്റിങ്ങലിലെ പള്ളിക്കലിന് അടുത്ത മുള്ളനെല്ലൂർ ക്ഷേത്രത്തിലായിരുന്നു ഇന്നലെ രാത്രി റേഡിയോ ജോക്കി കൂടിയായ രാജേഷ് പരിപാടി അവതരിപ്പിച്ചത്. നാടൻ പാട്ടായിരുന്നു ഐറ്റം. അറിയപ്പെടുന്ന ഗാകയൻ കൂടിയായ രാജേഷിന്റെ പരിപാടി പ്രശ്‌നങ്ങളൊന്നും കൂടാതെയാണ് ക്ഷേത്രത്തിൽ അവസാനിച്ചത്. അതിന് ശേഷമാണ് സ്വന്തം സ്റ്റുഡിയോയിൽ രാജേഷും കൂട്ടുകാരനും എത്തിയത്. അപ്രതീക്ഷിതമായിട്ടായിരുന്നു ആക്രമണം. രാജേഷിനെ മരണം ഉറപ്പാകും വരെ നാലംഗ സംഘം വെട്ടിയെന്നാണ് പൊലീസ് നൽകുന്ന സൂചന.
മാധ്യമ പ്രവർത്തകനാകാനുള്ള താൽപ്പര്യത്തോടെയാണ് രാജേഷ് റേഡിയോ ജോക്കിയാകുന്നത്. റെഡ് എഫ് എമ്മിലായിരുന്നു ആദ്യമായി ജോക്കിയാകുന്നത്. അതിന് ശേഷം ഗൾഫിലേക്ക് മാറി. വോയിസ് ഓഫ് കേരളയായിരുന്നു തട്ടകം. അവിടെ നിന്ന് മടങ്ങിയെത്തിയ ശേഷം വിവിധ പ്രാദേശി ടിവി ചാനലുകൾക്കും മറ്റും പരിപാടികൾ അവതരിപ്പിച്ചു.സാമ്പത്തിക പ്രശ്‌നമൂലമുള്ള വ്യക്തിവൈരാഗ്യമാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *