ബംഗളൂരു: മോദി നല്ല പ്രാസംഗികനാണെന്നും എന്നാല്‍, പ്രസംഗത്തിന് ആളുകളുടെ വയറു നിറയ്ക്കാനും മുറിവുണക്കാനും കഴിയില്ലെന്നും കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകയിലെ വിജയപുരയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സോണിയ ഗാന്ധി സംസാരിക്കുന്നത്. മേയ് 12ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ സര്‍ക്കാരിനെ ജയിപ്പിക്കാന്‍ കര്‍ണാടകയിലെ ജനങ്ങള്‍ തയ്യാറാകില്ലെന്ന് തനിക്കറിയാം. എന്നാല്‍ കോണ്‍ഗ്രസിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നും താന്‍ വിശ്വാസിക്കുന്നു. വിശപ്പകറ്റാന്‍ അരിയാണ് വേണ്ടത്, മുറിവുണക്കാനും അസുഖം ഭേദമാക്കാനും ഹെല്‍ത്ത് സെന്ററുകളാണ് വേണ്ടതെന്നും സോണിയ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *