കോഴിക്കോട്: കോടഞ്ചേരി പാലക്കലില്‍ മദ്യം കഴിച്ച ഒരാള്‍ മരിച്ചു. ചെമ്പേരി കോളനിയിലെ കൊളമ്പന്‍ (65) ആണ് മരിച്ചത്. നാരായണന്‍, ഗോപാലന്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. വിഷമദ്യമാണ് ഇവര്‍ കഴിച്ചതെന്ന് സംശയിക്കുന്നു. കോയപ്പത്തൊടി എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഇവർ .
2019-06-28
