സംവിധാന രംഗത്തേക്ക് ചുവട് വയ്ക്കാനൊരുങ്ങുകയാണ് പാഷാണം ഷാജി എന്ന സാജു നവോദയ. പാണാവള്ളി പാണ്ഡവാസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഫുട്ബോള്‍ പശ്ചാത്തലത്തിലുള്ളതാണ്. സാജു തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.പാണാവള്ളി പാണ്ഡവാസ്, കാക്കത്തുരുത്ത് സെവന്‍സ് എന്നീ സെവന്‍സ് ഫുട്ബാള്‍ ടീമുകൾ തമ്മിലുള്ള മത്സരമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. സലിം കുമാര്‍, ഐ.എം. വിജയന്‍, സോഹന്‍ സീനുലാല്‍, നോബി തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇവർക്കു പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ശെല്‍വ കുമാറാണ്. അനുരാഗ് മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടിക്കൊണ്ട് കാസ്റ്റിംഗ് കോള്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *