ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഒരു മാസത്തിനിപ്പുറം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വെച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി തന്റെ രാജിക്കത്ത് പുറത്ത് വിട്ടു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് രാജി വെക്കുകയാണ് എന്നും എന്നാല്‍ രാജ്യത്തിന് വേണ്ടിയുളള പോരാട്ടം ഇനിയും തുടരുമെന്നും രാഹുല്‍ ഗാന്ധി രാജിക്കത്തില്‍ പറയുന്നു.

രാഹുല്‍ ഗാന്ധിയുടെ രാജിയില്‍ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. വളരെ കുറച്ച്‌ പേരില്‍ മാത്രമേ രാഹുല്‍ ഗാന്ധി ചെയ്തത് പോലെ ചെയ്യാനുളള ധൈര്യം കാണൂ എന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. രാഹുലിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും പ്രിയങ്ക പറയുന്നു. രാഹുല്‍ ഗാന്ധിയുടെ രാജിക്കത്തും പ്രിയങ്ക ട്വീറ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *