
കായംകുളം എംഎല്‍എ യു പ്രതിഭയുടെ മുന്‍ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ സ്വദേശി കെആര്‍ ഹരിയെ ആണ് മലപ്പുറം നിലമ്പൂരിലെ തന്നെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചുങ്കത്തറയില്‍ കെഎസ്‌ഇബി ഓവര്‍സിയറാണ് ഹരി. ആലപ്പുഴ തകഴി സ്വദേശിയാണ്. ഹരിയുടെ മരണം ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

