കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് -ജെഡിഎസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം പാളി. വിമതരെ കൂടാതെ 8 എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ആറുപേര്‍ വിശദീകരണ കത്ത് നല്‍കി.
വിമതരെ അയോഗ്യരാക്കാന്‍ ശുപാര്‍ശ നല്‍കിയതായി സിദ്ധരാമയ്യ വ്യക്തമാക്കി. സ്പീക്കര്‍ക്കാണ് ശുപാര്‍ശ നല്‍കിയത്. അയോഗ്യരാക്കിയാല്‍ എംഎല്‍എമാര്‍ക്ക് മന്ത്രിപദവി ഉള്‍പ്പെടെ വഹിക്കാനാവില്ല.

