ഹൈദരാബാദ്: ദുല്‍ഖര്‍ സല്‍മാന്‍ അമല്‍ നീരദ് കൂട്ടുകെട്ടില്‍ വന്ന് കഴിഞ്ഞ വര്‍ഷം ഹിറ്റ് അടിച്ച ചിത്രമായിരുന്നു കൊമ്രേഡ് ഇന്‍ അമേരിക്ക്. ചിത്രത്തില്‍ ദുല്‍ഖറിന്റെ അജി പാപ്പന്‍ എന്ന കഥാപാത്രം ആരാധകര്‍ ആഘോഷമാക്കിയിരുന്നു.

സൗബിന്‍ ഷാഹിര്‍, കാര്‍ത്തിക മുരളീധരന്‍, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു ജോസഫ്, ചാന്ദ്‌നി ശ്രീധരന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഇപ്പോഴിതാ തെലുങ്കിലേക്ക് റിമേക്ക് ചെയ്യുന്നു.

അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ മലയാളികളുടെയും മനം കവര്‍ന്ന് വിജയ് ദേവരയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ വേഷം ചെയ്യുന്നത്. ഭാരത് കമ്മയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഡിയര്‍ കൊമ്രേഡ് എന്നാണ് തെലുങ്കില്‍ ചിത്രത്തിന്റെ പേര്.

മറ്റ് താരങ്ങളെ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ദുല്‍ഖര്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന മഹാനടി ഇന്ന് തിയേറ്ററുകളില്‍ എത്തി.

Leave a Reply

Your email address will not be published. Required fields are marked *