കോഴിക്കോട്: ജില്ലയില്‍ വീണ്ടും ജ്വല്ലറിയില്‍ കവര്‍ച്ചാ ശ്രമം. കോഴിക്കോട് ഈസ്റ്റ് മൂഴിക്കലിലെ ജ്വല്ലറിയുടെ പൂട്ട് തകര്‍ക്കാനുള്ള ശ്രമം വിജയിച്ചില്ല. പോലീസ് പട്രോളിങ് വാഹനം കണ്ടപ്പോള്‍ കവര്‍ച്ചക്കാര്‍ ഓടിരക്ഷപ്പെട്ടു.പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ജ്വല്ലറിയുടെ പൂട്ട് തകര്‍ക്കാനുള്ള ശ്രമം നടന്നത്.കവര്‍ച്ചക്കാര്‍ക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രിയില്‍ കോഴിക്കോട് ഓമശ്ശേരിയില്‍ തോക്കുചൂണ്ടി കവര്‍ച്ച നടന്നിരുന്നു.
2019-07-14
