വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റ സംഭവം: ഒരു എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍.
നേമം സ്വദേശിയായ ഇജാബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന പ്രതികളില്‍ ഒരാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മുഖ്യപ്രതികളെക്കുറിച്ച്‌ ഇനിയും ഒരു സൂചനയും ലഭിച്ചിട്ടില്ലയെന്നാണ് റിപ്പോര്‍ട്ട്.

കുത്തേറ്റ അഖിലിന്‍റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ ശക്തമായ പ്രതിഷേധം അരങ്ങേറുകയാണ്. ഒളിവിലുളള പ്രതികള്‍ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *