ഇന്ത്യയുടെ ചന്ദ്രപര്യവേഷണ പദ്ധതിയായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ജൂലായ് 22 തിങ്കളാഴ്ച്ച  നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ

ഇന്ത്യയുടെ ചന്ദ്രപര്യവേഷണ പദ്ധതിയായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ജൂലായ് 22 തിങ്കളാഴ്ച നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ ഉച്ചയ്ക്ക് 2.43നാണ് വിക്ഷേപണം നടക്കുക. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചന്ദ്രയാന്‍ 2 വിക്ഷേപണം സാങ്കേതിക തകരാറുമൂലം ജൂലായ് 15ന് മാറ്റി വെച്ചിരുന്നു . പുലര്‍ച്ചെ 2.51 നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് 56 മിനിറ്റും 24 സെക്കന്റും ബാക്കി നില്‍ക്കെ നിറുത്തിവച്ചത്. അവസാന നിമിഷം സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കൗണ്ട്ഡൗണ്‍ നിറുത്തിവച്ചതെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *