സംസ്ഥാനത്ത് മഴ കനത്തു. പലയിടങ്ങളിലും ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. പല പുഴകളും കര കവിഞ്ഞൊഴുകുന്നു. വിഴിഞ്ഞത്ത് നാല് മത്സ്യത്തൊഴിലാളികളെയും നീണ്ടകരയില്‍ മൂന്ന് പേരെയും കാണാതായി.വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ പുതിയതുറ സ്വദേശികളായ നാല് പേരെയാണ് കാണാതായത്. ബുധനാഴ്ച വൈകീട്ട് മത്സ്യബന്ധനത്തിന് പോയ ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കൊല്ലം നീണ്ടകരയില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം കാറ്റിൽപ്പെട്ട് മൂന്നുപേരെ കാണാതായി. തമിഴ്നാട് നീരോടി സ്വദേശികളെയാണ് കാണാതായത്. കൊല്ലം ആലപ്പാട് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി. സ്ഥലത്തെത്തിയ റവന്യു ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. രണ്ട് സ്കൂളുകളില്‍ ക്യാംപ് തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *