എസ്.എഫ്.ഐ കുത്തകയാക്കിയ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കേളേജില്‍ 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി കെ.എസ്.യു യൂണിറ്റിട്ടു. യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് കോളേജിൽ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചത്. ഇതുവരെ എസ്.എഫ്.ഐക്ക് മാത്രമായിരുന്നു കോളേജില്‍ യൂണിറ്റ് ഉണ്ടായിരുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന നിരഹാര സമരവേദിയിലാണ് യൂണിറ്റ് പ്രഖ്യാപിച്ചത്. അമല്‍ ചന്ദ്രന്‍ പ്രസിഡന്റായുള്ള കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയാണ് രൂപീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *