യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്ന കെ.എസ്.യു സമരത്തെ പരിഹസിച്ച ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കടുത്ത വിമര്‍ശനവുമായി നിരാഹാരമിരിക്കുന്ന കെ.എസ്.യു അധ്യക്ഷന്‍ കെ.എം.അഭിജിത്ത്.സ്വന്തം പ്രവര്‍ത്തകനെ യൂണിറ്റ് ഭാരാവാഹി കൂടിയായ ഒരു ക്രിമിനല്‍ നേതാവ് കുത്തിവീഴ്ത്തിയതിനെ വെറും അടിപിടിയായി ലളിതവത്കരിച്ച വിജയരാഘവനോട് സഹതാപം തോന്നുന്നുവെന്നും അതേ ലളിതബുദ്ധിയോടെയാണ് കെ.എസ്.യുവിന്റെ സമരത്തെ കാണുന്നതെങ്കില്‍ ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ക്ക് ആളു തെറ്റിപ്പോയി. നിങ്ങള്‍ കണ്ണുരുട്ടുമ്പോള്‍ മുട്ടിലിഴയാന്‍ ഇത് പിണറായി വിലാസം ഫാന്‍സ് അസോസിയേഷനല്ലെന്നും അഭിജിത്ത് പറഞ്ഞു.
2019-07-22
