പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് വീരമൃത്യു. തിങ്കളാഴ്ച്ചയാണ് അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് ആരംഭിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. ഗുജറാത്ത് വഡോദര സ്വദേശിയായ മുഹമ്മദ് ആരിഫ് ഷാഫി ആലംഖാനാണ് വീരമൃത്യു വരിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് ആരിഫിന് പരിക്കേറ്റത്. തുടര്‍ന്ന് അദ്ദേഹത്തെ ഹെലികോപ്റ്ററില്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *