എസ്.എഫ്.എ.യിൽ ക്രിമിനലുകൾ നുഴഞ്ഞുകയറി സംഘടനയെ കീഴടക്കിയിരിക്കുകയാണെന്ന് ഉമ്മൻ ചാണ്ടി. കെ.എസ്.യു. ജില്ലാ കമ്മിറ്റി നടത്തിയ ദ്വിദിന പഠനക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇവർ കേരളത്തിലെ കാമ്പസുകളെ ഭീകരകേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നു. അതിൽ ഒന്നുമാത്രമാണ് യൂണിവേഴ്സിറ്റി കോളേജ്. അവിടെ പന്ത്രണ്ടുവർഷമായി പഠിക്കുന്നവരുണ്ട്. ഇത്രയും കാലം റീ അഡ്മിഷനെടുത്ത് കാമ്പസിൽ തുടരുന്നത് സി.പി.എമ്മിന്റെ സ്വാധീനത്തിലാണ്. ഇതിനെല്ലാം കൂട്ടുനിൽക്കുന്ന പ്രിൻസിപ്പലും വൈസ് ചാൻസലറും മറുപടി പറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *