
നെടുങ്കണ്ടത്ത് പേലീസ് മര്‍ദ്ദനത്തില്‍ പ്രതി മരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ കൂടി അറസ്റ്റില്‍. എഎസ്‌ഐ റോയി പി വര്‍ഗ്ഗീസ്, സിപിഒ ജിതിന്‍, ഹോംഗാര്‍ഡ് ജെയിംസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായലരുടെ എണ്ണം ഏഴായി. കേസില്‍ നെടുങ്കണ്ടം മുന്‍ എസ്‌ഐ സാബു അടക്കം നാല് പേരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
