തിരുവനന്തപുരം പൂവാറിൽ നിന്നും ഒരു മാസം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. പൂവാർ സ്വദേശി രാഖിയുടെ മൃതദേഹമാണ് കണ്ടെത്തിയത് . അംബൂരിയിലെ സുഹൃത്തും സൈനികനുമായ അഖിലിന്റെ വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്ത് അഖിലിനായി തെരച്ചിൽ തുടരുന്നു.
കഴിഞ്ഞ ഒരു മാസമായി രാഖിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകിയിരുന്നു. രാഖിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരി സ്വദേശിയായ അഖിലിനെ നിരന്തരമായി വിളിച്ചിരുന്നു എന്ന വിവരം കിട്ടിയത്. അതെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
രാഖി തന്നെ വിവാഹം ചെയ്യാൻ അഖിലിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി പറയപ്പെടുന്നു. മറ്റൊരു വിവാഹത്തിന് തയാറെടുക്കുന്നതറിഞ്ഞ് അഖിലിനെ രാഖി തേടിയെത്തുകയായിരുന്നു കരുതപ്പെടുന്നു. രാഖിയെ ഒഴിവാക്കാനായി ശ്രമിച്ചെങ്കിലും വഴങ്ങാത്തതിനാൽ സുഹൃത്തിന്റെ സഹായത്തോടെ കൊലപ്പെടുത്തി ഉപ്പു ചേർത്ത് വീട്ടുവളപ്പിൽ കുഴിച്ചിട്ടതായി കരുതുന്നു. കൊലക്കും കുഴിച്ചിടാനും അഖിലിനെ സഹായിച്ച ആദർശിനെ പൊലീസ് അറസ്റ്റു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *