ബി.ജെ.പി ഭരിക്കാത്ത കേരളത്തിലും ബംഗാളിലും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്നു”ബി.ജെ.പിയുമായി ബന്ധിപ്പിക്കരുത്: സുനിത ദഗ്ഗല്‍

 രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ ബി.ജെ.പിയുമായി ബന്ധിപ്പിക്കുന്നതിനെതിരെ ബി.ജെ.പിയുടെ വനിതാ എം.പി രംഗത്ത്. ഹരിയാനയിലെ സിര്‍സയില്‍ നിന്നുള്ള എം.പി സുനിത ദഗ്ഗലാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പി ഭരിക്കാത്ത കേരളത്തിലും ബംഗാളിലും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് സുനിത ദഗ്ഗല്‍ പറഞ്ഞു. വളരെ പെട്ടെന്ന് സംഭവിക്കുന്ന ദൗര്‍ഭാഗ്യകരമായ ഒന്നാണ് അതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായ സുനിത രാജിവച്ചതിന് ശേഷം 2014ലാണ് ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. സാമുദായിക ഐക്യത്തിന് തടസം സൃഷ്ടിക്കുന്നതും അസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതും ഭരിക്കുന്ന ബി.ജെ.പിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്ന് സുനിത ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *