സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ഉത്തരവില്‍ തീരുമാനം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി ഡി.ജി.പി ജേക്കബ് തോമസ്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് സഹിതമാണ് ചീഫ് സെക്രട്ടറിക്കും പൊതുഭരണ വകുപ്പിനും കത്ത് നല്‍കിയത്.സംസ്ഥാന സര്‍ക്കാര്‍ മൂന്നുവട്ടം സസ്പെന്‍ഡ് ചെയ്ത ഡി.ജി.പി. ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. പോലീസില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യമായ തസ്തികയില്‍ നിയമിക്കണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു.

തുടര്‍ച്ചയായ സസ്പെന്‍ഷന്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കൃത്യമായ കാരണം ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടിയിരുന്നു. വൈരാഗ്യ ബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്ന ജേക്കബ് തോമസിന്റെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു വിധി.

Leave a Reply

Your email address will not be published. Required fields are marked *