ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി അപകടത്തില്‍ പെട്ട സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരെ കൊലപാത ശ്രമത്തിന് കേസെടുത്തു. കുല്‍ദീപിന്‍റെ സഹോദരന്‍ ഉള്‍പ്പെടെ മറ്റു 9 പേര്‍‌ക്കെതിരെയും എഫ്.ഐ.ആര്‍‌ രജിസ്റ്റര്‍ ചെയ്തു.

പെണ്‍കുട്ടിയുടെ നില ഗുരതരമായി തുടരുകയാണ്. അപകടക്കേസ് സി.ബി.ഐക്ക് വിടുമെന്ന് പോലീസ് വ്യക്തമാക്കി. ബി.ജെ.പി എം.എല്‍.എയും പീഡനക്കേസ് പ്രതിയുമായ കുല്‍ദിപ് സിംഗ് തങ്ങളുടെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ആരോപണം. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയിലാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *