സിഒടി നസീര്‍ വധശ്രമക്കേസിലെ ഗൂഢാലോചനയ്ക്കുപയോഗിച്ച തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീര്‍ ഉപയോഗിച്ചിരുന്ന ഇന്നോവ കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. ഷംസീറിന്റെ സഹോദരന്‍ എ എന്‍ ഷാഹിറിന്റെ പേരില്‍ എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കെഎല്‍ 07 സിഡി 6887 നമ്പറിലുള്ള കാറാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നസീറിനെ വധിക്കാനുള്ള ഗൂഢാലോചന നടന്നത് ഈ കാറിലാണെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. എംഎല്‍എ ബോര്‍ഡ് വച്ച്‌ ഷംസീര്‍ കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനമാണിത്.

Leave a Reply

Your email address will not be published. Required fields are marked *