മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിന് കാരണമായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്ക് കേസെടുക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ടെന്നും വൈകീട്ട് അഞ്ചുമണിക്കു മുമ്പ് അറസ്റ്റ് ചെയ്യുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രീറാമിനെ അവിടെ വെച്ചായിരിക്കും അറസ്റ്റ് ചെയ്യുക. ചികിത്സ തുടരാൻ അനുവദിച്ച ശേഷം ആശുപത്രി വിടുമ്പോൾ ജയിലിലേക്ക് മാറേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *