ജമ്മുകാഷ്മീരിലെ ബാരാമുള്ളയിലും ഷോപ്പിയാനിലും സുരക്ഷാസേനയുമായുണ്ടായ ഏറ്റമുട്ടലില്‍ ജയ്ഷ് ഇ മുഹമ്മദ് കമാന്‍ഡര്‍ അടക്കം 5 ഭീകരരെ വധിച്ചു. ബാരാമുള്ളയിലും സോപോറിലും തെക്കന്‍ കാഷ്മീരിലെ ഷോപിയാനിലും 36 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിലാണ് 5
ഭീകരര്‍ മരിച്ചത്. ബാരാമുള്ളയിലെ സോപോറിനു സമീപം വാര്‍പോറയില്‍ നടന്ന ഏറ്റുമുട്ടലിലാണു രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. രഹസ്യവിവരത്തെത്തുടര്‍ന്നു പ്രദേശം വളഞ്ഞു പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഷോപിയാനിലെ പാന്ദൂഷനില് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മന്‍സൂര്‍ ഭട്ട് എന്ന ഭീകരനാണ്.
2019-08-04

