അമേരിക്കയിലെ വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ നടന്ന വെടിവയ്‌പ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 25ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 21കാരനാണ് അക്രമി. സ്റ്റോറിലേക്ക് എത്തിയ ഇയാള്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി പൊലീസിന് മുന്നില്‍ പിന്നീട് കീഴടങ്ങി.ടെക്‌സാസ് എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ ശനിയാഴ്‌ച പ്രാദേശിക സമയം രാവിലെ 10.30ഓടെയായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *