മലപ്പുറം: ശക്തമായ മഴയില്‍ വീടിന് മുകളില്‍ മരം വീണ് വീട്ടമ്മ മരിച്ചു. മലപ്പുറം ചെലാട്ട് മൂല കോയ പുറത്ത് ജാനകി ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പെയ്ത മഴയില്‍ 4 മണിയോടെ വീടിന് അരികില്‍ ഉണ്ടായിരുന്ന പന കടപുഴകി വീഴുകയായിരുന്നു.

ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. ചുങ്കത്തറ മുട്ടികടവ് പാലം മുങ്ങുകയും മതില്‍മൂല ആദിവാസി കോളനിയില്‍ വെള്ളം കയറുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *