
കോഴിക്കോട് വെള്ളിമാടുകുന്ന് ലോ കോളേജിന് മുന്നില്‍ നിയന്ത്രണംവിട്ട കാര്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി നാല് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അപകടം. പരിക്കേറ്റ വിദ്യാര്‍ഥികളെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റോഡരികില്‍ തോരണം തൂക്കിക്കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്കാണ് അമിതവേഗതയിലെത്തിയ കാര്‍ പാഞ്ഞുകയറിയത്. മലപ്പുറം സ്വദേശി അബ്ദുല്‍ ഖാദര്‍, കണ്ണൂര്‍ സ്വദേശികളായ മുഹമ്മദ് സജല്‍, ജിതിന്‍, കാസര്‍കോട് സ്വദേശി ശ്രീരാജ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ ഒരാളുടെ പരിക്ക് സാരമുള്ളതാണ്.
അപകടത്തിന് കാരണമായ കാറോടിച്ച പാഴൂര്‍ ചാലിക്കുഴി സ്വദേശി കാര്‍ത്തികേഷിനെ ചേവായൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

