വയനാട് കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടല്‍

വയനാട് പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടല്‍. ഇന്നലെ രാത്രി ഉണ്ടായ ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും മേല്‍മുറി ഭാഗത്തു നിന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്‍പത് മുതല്‍ തുടര്‍ച്ചയായ ഉരുള്‍പൊട്ടലില്‍ വന്‍ നാശമുണ്ടായ മേല്‍മുറിയില്‍ ഇന്നലെ രാത്രി 12.30 നാണ് അതേ സ്ഥലത്ത് തന്നെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണിടിച്ചിലില്‍ താഴെ എസ്റ്റേറ്റ് തൊഴിലാളികള്‍ നിര്‍മിച്ച താത്കാലിക പാലവും കുടിവെള്ള പൈപ്പും തകര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *