കോഴിക്കോട്: ഡയലോഗ് സെന്റര്‍ കേരള നടത്തിയ സംസ്ഥാനതല പ്രബന്ധമത്സര വിജയികളെ ലോഗ് സെന്റര്‍ കേരള ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് വര്‍ത്താസമ്മേനത്തില്‍ പ്രഖ്യാപിച്ചു. കുടുംബം ഇസ്ലാമിക വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ നടത്തിയ മത്സരത്തില്‍ ഡോ. ഒ രാജേഷ് തിരൂര്‍ ഒന്നാം സ്ഥാനം നേടി.
ജോബ് സി കൂടാലപ്പാട് രണ്ടാം സ്ഥാനവും ജയരത്‌നന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 14 പേര്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി. ഒന്നാം സമ്മാനം 30000 രൂപയും രണ്ടാം സമ്മാനം 20000 രൂപയും മൂന്നാം സമ്മാം 10000 രൂപയുമാണ്. പ്രോത്സാഹന സമ്മാനമായി 2000 രൂപയുമാണ് നല്‍കുന്നത്. വിജയികള്‍ക്കുള്ള സമ്മാന വിതരണം ഈ മാസം 12ന് വൈകീട്ട് 4 മണിക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് ടി ഡി രാമകൃഷ്ണന്‍ നല്‍കുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ ഡയലോഗ് സെന്റര്‍ കേരള സെക്രട്ടറി എന്‍ എം അബ്ദുറഹ്മാന്‍, മീഡിയ സെക്രട്ടറി ടി ശാക്കിര്‍, കോ- ഓര്‍ഡിനേറ്റര്‍ ജി കെ എടത്തനാട്ടുകര എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *