വളാഞ്ചേരി: പത്തുവയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. പൊന്നാനി സ്വദേശി ബദർക്കാന്റകത്ത് മൊയ്തീൻകുട്ടി (58)യാണ് അറസ്റ്റിലായത്. വളാഞ്ചേരി സി.എ. ടി. മനോഹരനാണ് ഇയാളെ അറസ്റ്റുചെയ്തത്.2017 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വലിയകുന്നിലെ വാടക വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.ചൈൽഡ് ലൈനിൽ കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.മൂന്ന് തവണയാണ് പെൺകുട്ടി പീഡത്തിനിരയായത്.മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാഡ്ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *