കോഴിക്കോട്: കക്കയത്ത് ഉരുള്‍പൊട്ടല്‍. കക്കയം വൈദ്യുതി പദ്ധതിക്ക് 200 മീറ്റര്‍ മുകളിലായാണ് ഉരുള്‍പൊട്ടിയത്. പവര്‍ഹൗസില്‍ ചളിയും മണ്ണും കയറി. 50 മെഗാ വാട്ടിന്‍റെ മൂന്ന് ജനറേറ്ററുകളില്‍ ചളി കയറി. ഇതോടെ വൈദ്യുതോല്‍പാദനം പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്.കക്കയം വാലിയിലും ഉരുള്‍പൊട്ടലുണ്ടായി. സംസ്ഥാനത്തെ പ്രളയ ഭീതിയിലാഴ്ത്തി കനത്ത മഴ വെള്ളിയാഴ്ച രാത്രിയും തുടരുകയാണ്.
2019-08-09

