കനത്ത മഴയും പ്രളയവും തുടരുന്നതിനാൽ മൈജിയുടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂം ഉദ്ഘാടനം മാറ്റിവെച്ചു. മൈജി ഫ്യൂച്ചര്‍ എന്ന പേരില്‍ കോഴിക്കോടാണ് ഷോറൂം വരുന്നത്. നാലു നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ സമ്പൂർണ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന രീതിയില്‍ 12000 ചതുരശ്ര അടിയില്‍ ഒരുങ്ങുന്ന ഷോറൂമിന്റെ ഉദ്ഘാടനം ഓഗസ്റ്റ് പത്തിന് 11 നു മോഹൻലാൽ ആണ് ഉദ്ഘാടനം ചെയ്യേണ്ടിരുന്നത്.കേരളം പ്രളയ ഭീഷണയിൽ നിൽക്കുന്ന അവസ്ഥയിൽ ഒരു ആഘോഷത്തിന്റെ സമയമല്ല എന്നാണ് ഉദ്ഘാടനം മാറ്റിവെച്ചതിനെകുറിച്ച് മൈജി ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ എ.കെ ഷാജി ഈവനിംഗ് കേരളയോട് പ്രതികരിച്ചത്.
2019-08-09

