മലപ്പുറം: പോത്തുകല്‍ പഞ്ചായത്തിലെ കവളപ്പാറ മുത്തപ്പന്‍കുന്നില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ നടക്കുന്നതിനിടെയാണ് സ്ഥലത്ത് വീണ്ടും ഉരുള്‍പൊട്ടിയത്. രക്ഷാപ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും ഓടിമാറിയതിനാല്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കേറ്റിട്ടില്ല.വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ഇവിടെ വലിയ ഉരുള്‍പൊട്ടലുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *