ചെങ്ങന്നൂര്‍ വെണ്‍മണി പ്രദേശത്ത് മതപരിവർത്തന ലക്ഷ്യവുമായി പെന്തക്കോസ്ത് പാസ്റ്റര്‍മാരുടെ സംഘം എത്തി, . ചെങ്ങന്നൂര്‍ വെണ്‍മണി ആലംതുരുത്ത് കോളനിയില്‍ മതപ്രചരണത്തിനായി എത്തിയ പാസ്റ്റര്‍മാരുടെ സംഘത്തെയാണു കഴിഞ്ഞ ദിവസം നാട്ടുകാര്‍ തടയുകയും വിരട്ടോയോടിക്കുകയും ചെയ്തത്. മുപ്പതോളം കാറുകളിലായി എണ്‍പതോളം വരുന്ന സംഘങ്ങളാണ് ഇവിടങ്ങളില്‍ എത്തിയത്. കോളനിയ്ക്ക് സമീപം പ്രസംഗവും, ലഘുലേഖ വിതരണവും നടത്തിയ പാസ്റ്റര്‍മാരെ നാട്ടുകാര്‍ ചോദ്യം ചെയ്തു. ഈ സമയത്താണോ ഇത്തരം പ്രചരണമെന്നായിരുന്നു നാട്ടുകാരില്‍ ചിലരുടെ ചോദ്യം. പോയി രക്ഷാ പ്രവര്‍ത്തന് നടത്താൻ നാട്ടുകാരിൽ ചിലർ പറയുകയും ചെയ്തതോടെ രംഗം വഷളാകുമെന്ന് മനസിലായതോടെ ഇവര്‍ കാറില്‍ കയറി സ്ഥലം വിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *