മലബാറിലെ പ്രളയ ദുരിതർക്ക് ആശ്വാസമായി അജ്മി ഫുഡ് പ്രോഡക്ടസ്

പ്രളയ ദുരിതത്തിൽപെട്ട മലബാറുകാരുടെ കൂടെ എന്ന വാക്യമുയർത്തി ഈരാറ്റുപേട്ട പൗരാവലിയും,കഴിഞ്ഞ പെരുന്നാൾ ദിവസം ഇതിനു വേണ്ടി ഇവർ വിവിധ മതസംഘടനകളുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം നടത്തിയിരുന്നു .ഇതിൽ ഒരു പ്രധാന പങ്കു വഹിച്ചത് ഈരാറ്റുപേട്ട കേന്ദ്രമായി പ്രവർത്തിക്കുന്ന അജ്മി ഫുഡ്സ് ആയിരുന്നു. രണ്ട് ലോഡ് ഭക്ഷ്യ   വസ്തുക്കളാണ് അജ്മി ഫുഡ്സ് ഇതിലേക്ക് നൽകിയത്.കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ എം .ഡി കെ.കെ അബ്ദുൾഖാദർ ഇതിനായി രൂപീകരിച്ച ഈരാറ്റുപേട്ട കോഡിനേഷൻ സമിതിയുടെ ചെയർമാന് ഭക്ഷ്യ വസ്തുക്കൾ ഏൽപ്പിച്ചു.അജ്മി ഗ്രുപ്പ് സാരഥികളായ ഫൈസൽ,അഫ്സൽ,റാഷിദ്,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *