
പാലാ: കേരളത്തിന്റെ ഭക്ഷ്യവിപണിയിൽ ശ്രദ്ധേയമായ സാന്നിധ്യമായ അജ്മി ഫുഡ്‌സിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബനെ പ്രഖ്യാപിച്ചു.
കഴിഞ്ഞ പത്തുവർഷമായി അജ്മിയുടെ ബ്രാൻഡ് അംബാസഡറായ ഭാവനമേനോനുമായുള്ള ബന്ധം തുടരുന്നതിനോടൊപ്പം കുഞ്ചാക്കോ ബോബൻ കൂടി അജ്മി കുടുംബത്തിന്റെ ഭാഗമാകുന്നു.
പാലാേ ബെസ് ഇവലൻ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ അജ്മിയുടെ പുതിയ ഉൽപ്പന്നങ്ങളും അവതരിപ്പിച്ചു.അജ്മി ഫുഡ് ചെയർമാൻ ഹാജി അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഡയറക്ടർമാരായ ഫൈസൽ കെ.എ, മുഹമ്മദ് അഫ്സൽ കെ.എ, റാഷിദ് കെ.എ. എന്നിവർ പങ്കെടുത്തു.
ജനങ്ങൾ അജ്മിയിൽ അർപ്പിച്ച വിശ്വാസമാണ് കമ്പനിയുടെ ഏറ്റവും വലിയ കരുതെന്ന് ചെയർമാൻ ഹാജി അബ്ദുൽ ഖാദർ പറഞ്ഞു.
കുഞ്ചാക്കോ ബോബന്റെയും ഭാവനയുടെയും പങ്കാളിത്തം അജ്മിയുടെ ഗുണമേന്മയും വിശ്വാസവും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നും ഉപഭോക്താക്കളുമായുള്ള ആത്മബന്ധം ശക്തിപ്പെടുത്തി ബ്രാൻഡിനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
25-ലധികം രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന അജ്മി ഫുഡ്‌സിന് 1,000-ത്തിലധികം ജീവനക്കാരും 300-ലധികം ഉൽപ്പന്നങ്ങളുമുണ്ട്.ഇന്ത്യക്ക് പുറമെ യു.കെ., ജർമ്മനി, യു.എസ്.എ., യു.എ.ഇ. എന്നിവിടങ്ങളിലും സ്വന്തം കമ്പനികളിലൂടെ അന്താരാഷ്ട്ര സാന്നിധ്യം ശക്തമാക്കിയ അജ്മി ഫുഡ് ആഗോള വിപണിയിൽ വളർച്ച തുടരുകയാണ്.പുട്ടുപൊടികൾ, അരിപ്പൊടികൾ, മസാലപ്പൊടികൾ എന്നിവയ്ക്കൊപ്പം ഫ്രോസൻ ഭക്ഷ്യവിഭവങ്ങൾ, അച്ചാറുകൾ, സ്നാക്കുകൾ തുടങ്ങി വൈവിധ്യമാർന്ന ഭക്ഷ്യഉൽപ്പന്നങ്ങൾ അജ്മി വിപണിയിലെത്തിക്കുന്നു.
