അതിശക്തമായ മഴയെ തുടര്‍ന്ന്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി പെയ്ത മഴയില്‍ പത്തടി വെള്ളമാണ് പമ്പ നദിയില്‍ ഉയര്‍ന്നത്. മണിമലയാറ്റിലും, അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നിട്ടുണ്ട്.
ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *