ഏട്ടന്റെയും ഏട്ടത്തിയുടെയും പാതയില്‍ പ്രളയദുരിതബാധിതര്‍ക്ക് സഹായവുമായി നടന്‍ പൃഥ്വിരാജും. ചേട്ടന്‍ ഇന്ദ്രജിത്ത് തന്നെയാണ് പൃഥ്വിയുടെ സ്‌നേഹം പങ്കുവച്ചിരിക്കുന്നത്. 

ദുരന്തം ഏറെ ബാധിച്ച വയനാട്ടിലേക്ക് ഒരു ട്രക്ക് നിറയെ സാധനങ്ങള്‍ അയക്കാന്‍ പൃഥ്വി തീരുമാനിച്ച കാര്യം ഇന്ദ്രജിത്താണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. വയനാട്ടിലെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലേക്കാണ് ഈ ട്രക്ക് അയക്കുന്നത്. കൊച്ചിയില്‍ നിന്നും തിരുന്നെല്ലി പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിലാണ് ട്രക്ക് പുറപ്പെടുന്നത്.

‘ഇന്ന് വരെയുള്ളതില്‍ വച്ച്‌ ഞങ്ങളുടെ ഏറ്റവും വലിയ സിംഗിള്‍ കണ്‍സൈന്മെന്റ് …വയനാട്ടിലേക്കുള്ള ഒരു ട്രക്ക് നിറയെ അവശ്യസാധനങ്ങള്‍ക്ക് നന്ദി രാജു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലേക്ക് ട്രക്ക് no 26. അന്‍പോട് കൊച്ചിക്കായി സഹോദര സ്‌നേഹം. ‘എന്ന അടിക്കുറിപ്പോടെയാണ്‌ ഇന്ദ്രജിത്ത് ഈ വിവരം പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *